HTML-3
ഹൈപ്പര്‍ലിങ്ക് അഥവാ ലിങ്ക് അഥവാ കണ്ണി
(എച് ടി എം എല്‍ - 3)
കണ്ണി/link
(താഴെ നിന്നു വന്നതാണെങ്കില്‍ തിരികെ പോകാന്‍ ഇവിടെ ഞെക്കുക, അല്ലെങ്കില്‍ തുടര്‍ന്നു വായിക്കുക)ഏതു വാക്കാണോ(വാക്കുകളാണോ) ലിങ്ക് ആക്കേണ്ടത് ആ വാക്ക് ഒരു ‘ആങ്കര്‍’ ടാഗ്-നുള്ളില്‍ കൊടുത്താല്‍ മതി.
ദാ ഇങ്ങനെ.
Text for link
എന്നതിനെ ഓപ്പണിങ്ങ് ടാഗ് എന്നും എന്നതിനെ ക്ലോസിംഗ് ടാഗ് എന്നും വിളിക്കാറുണ്ട്. ഓപ്പണിങ്ങ് ടാഗിന്റെ ഒരു ആട്രിബ്യൂട്ട് (Attribute) ആണ് href.
ഇനി ഈ ലിങ്ക് ചെയ്യുന്ന പേജ് പുതിയ ഒരു ജാലകത്തില്‍ തുറക്കണം എന്നുണ്ടെങ്കില്‍ target="_blank" എന്ന മറ്റൊരു ആട്രിബ്യൂട്ട് കൂടി ഓപ്പണിംഗ് ടാഗില്‍ ചേര്‍ത്ത്താല്‍ മതി.
അപ്പൊ ദാ ഇങ്ങനെ ആവും...
Text for link
നമുക്ക് ഇതിനെപ്പറ്റി കുറച്ചുകൂടെ വിശദമായി പഠിക്കാം. ഇന്റര്‍നെറ്റില്‍ ചിതറിക്കിടക്കുന്ന പേജുകളെ അങ്ങോട്ടും ഇങ്ങോട്ടും കൂട്ടിപ്പിടിപ്പിക്കാനാണ് നമ്മള്‍ കണ്ണി/ലിങ്ക് ഉപയോഗിക്കുന്നത്. രണ്ടു പേജുകളെ തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാം എന്ന് മുകളില്‍ കണ്ടുവല്ലോ? ഇനി ഇതിന്റെ മറ്റു ചില ഉപയോഗങ്ങള്‍ കൂടെ നമുക്കു കാണാം. ഉദാഹരണത്തിന് നമ്മള്‍ എഴുതിയ വലിയ ഒരു ലേഖനത്തിന്റെ അതേ പേജിലെ മറ്റൊരു ഭാഗത്തേക്ക് ലിങ്ക് കൊടുക്കണമെന്നു കരുതുക. ഇതെങ്ങനെ ചെയ്യാം? ഇതിനായി നമുക്ക് ആങ്കര്‍ ടാഗിലെ 'name' എന്ന ആട്രിബ്യൂട്ട് ഉപയോഗിക്കാം. അതായത്, നമ്മള്‍ ഒരു പേജിന്റെ ഒരു പ്രത്യേക ഭാഗത്തിനെ ഒരു പേരിട്ടു വിളിക്കുന്നു എന്നര്‍ത്ഥം.
ഉദാഹരണത്തിന്‍, മുകളിന്‍ നമ്മള്‍ എഴുതിയ കണ്ണി/Link എന്ന തലക്കെട്ടിലേക്കു പോകാന്‍ ഇവിടെ ഞെക്കുക
ദാ തിരിച്ചെത്തിയല്ലോ?. ഇനി ഇത് എങ്ങനെ ചെയ്തു എന്നു കൂടെ നോക്കാം
മുകളില്‍ ‘കണ്ണി/link‘ എന്നെഴുതിയതിനെ ചുറ്റി കണ്ണി/link എന്ന് ഒരു ആങ്കര്‍ ടാഗ് ഇട്ടു. അവിടേക്കു ചാടിക്കാനായി നമ്മള്‍ ലിങ്കിട്ടിരിക്കുന്നതിനെ “ കണ്ണി/Link എന്ന തലക്കെട്ടിലേക്കു പോകാന്‍ ഇവിടെ ഞെക്കുക“ എന്നും എഴുതി.
ഇതുപോലെ, “തിരികെ പോകാന്‍ ഇവിടെ ഞെക്കുക“ എന്നെഴുതിയതില്‍ ഞെക്കിയാല്‍ പേജില്‍ നമ്മള്‍ “ദാ തിരിച്ചെത്തിയല്ലോ?“ എന്നെഴുതിയ സ്ഥലത്തേക്കെത്തും. ചാടിക്കാനായിടുന്ന ലിങ്കിലെ # ചേര്‍ത്തു പേരുവിളിക്കുന്നതു ശ്രദ്ധിക്കുക.
ഇതേ വിദ്യയുപയോഗിച്ച് മറ്റൊരു പേജിലെ ആങ്കറിലേക്കും പോകാന്‍ സാധിയ്ക്കും. ബ്ലോഗറിലെ കമന്റിലേക്ക് നേരിട്ടുള്ള ലിങ്ക് ഇടുന്നത് ഈ വിദ്യ ഉപയോഗിച്ചാണ്.
ഈ കമന്റ്
എന്ന് ലിങ്ക് കൊടുത്താല്‍ അത് ഈ കമന്റ് നേരിട്ട് തുറക്കും.
(കമന്റുകളുടെ ലിങ്ക് കിട്ടാന്‍ ബ്ലോഗറില്‍ അതാതു പോസ്റ്റിലെ കമന്റുകളുടെ അടുത്തുള്ള ടൈം സ്റ്റാമ്പിന്റേ ലിങ്കും വേഡ് പ്രെസ്സിലാണെങ്കില്‍ പെര്‍മാലിങ്കെന്നു കൊടുത്തിരിക്കുന്ന ലിങ്കും ഉപയോഗിക്കാം)
ഈമെയില്‍ ലിങ്ക്
ഇനി നമുക്ക് ഒരു ലിങ്കുണ്ടാക്കി അതില്‍ യൂ ആര്‍ എല്ലിനു പകരം ഈമെയിലയക്കാനുള്ള സൌകര്യം ചെയ്യുന്നതെങ്ങനെ എന്നു കാണാം. ശ്രദ്ധിക്കുക: ഈമെയില്‍ അയക്കണമെങ്കില്‍ കമ്പ്യൂട്ടറില്‍ ഒരു ഈമെയില്‍ ക്ലൈന്റ് (ഉദാഹരണത്തിന്‍ മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് അല്ലെങ്കില്‍ തണ്ടര്‍ ബേഡ്) സെറ്റപ്പ് ചെയ്തിരിക്കണം.
ഒരു ഈമെയിലിലേക്കു ലിങ്ക് കൊടുക്കാന്‍ <a href="mailto:<വേണ്ട മെയില്‍ അഡ്രസ്>"> പേജില്‍ കാണിക്കേണ്ടത് ഇവിടെ എഴുതാം
ഉദാഹരണത്തിന്‍, ഇവിടെ ഞെക്കൂ എന്നെഴുതിയാല്‍, ഇവിടെ ഞെക്കൂ എന്നു പേജില്‍ കാണാം. ഈ ലിങ്കില്‍ ഞെക്കി നോക്കൂ, അതു നിങ്ങളുടെ മെയില്‍ ക്ലൈന്റിലൂടെ ഒരു പുതിയ മെയില്‍ തുറന്ന്, 'To' ഫീല്‍ഡില്‍ learn@techmag.org എന്ന് ചേര്‍ത്തിരിക്കുന്നതു കാണാം.
ഇനി അല്‍പ്പം കൂടി കൂടിയ പരിപാടി നോക്കാം. ഇതേ ഈമെയില്‍ വേറെ ഒരാള്‍ക്കു കൂടി കോപ്പി ചെയ്യണം (CC) അല്ലെങ്കില്‍ ബ്ലൈന്‍ഡ് കാര്‍ബണ്‍ കോപ്പി (BCC) ചെയ്യണം എന്നു കരുതുക. എങ്ങനെ ചെയ്യാം എന്ന് താഴെ കൊടുത്തിരിക്കുന്നു:
1. ഇവിടെ ഞെക്കൂ (പരീക്ഷിക്കാന്‍ ഇവിടെ ഞെക്കൂ)
2. ഇവിടെ ഞെക്കൂ (പരീക്ഷിക്കാന്‍ ഇവിടെ ഞെക്കൂ)
ഇതില്‍ നമ്മള്‍ ഒരു ചോദ്യചിഹ്നം ഇട്ട് അതിന്റെ പിന്നില്‍ ഒരു പരാമീറ്റര്‍ ആയി ഒരു പേര്‍-വില ജോഡിയെ (Name -Value pair) നല്‍കുകയാണ് ചെയ്തത്. ഒരു യൂ ആര്‍ എല്‍ ഇല്‍ ചോദ്യ ചിഹ്നത്തിന്റെ ശേഷം വരുന്നതിനെ ‘ക്വെറി സ്ട്രിങ്ങ്‘ എന്ന് വിളിക്കുന്നു. മിക്കവാറും സൈറ്റുകളില്‍ അഡ്രസ് ബാറില്‍ ശ്രദ്ധിച്ചാല്‍ നമുക്കിവന്റെ കളികള്‍ കാണാം. തത്സമയം പേജുണ്ടാക്കി കാണിക്കുന്ന പേജുകളില്‍ ആവശ്യമനുസരിച്ചു വിലകള്‍ നല്‍കാനാണ് ഈ സൂത്രം ഉപയോഗിച്കു പോരുന്നത്. ഇനി നമുക്ക് ഒന്നിലേറെ പേര്‍-വില ജോഡികളെ നല്‍കണമെങ്കില്‍ അവയെ ‘&‘ ഉപയോഗിച്ചു വേര്‍ തിരിക്കാവുന്നതാണ്. ഉദാഹരണത്തിന്, http://www.buy.com/findMProduct.jsp?prod=TV&minVal=1000&maxVal=1500
എന്നു കണ്ടാല്‍ findMyProduct.jsp എന്ന പേജിലേക്ക് നമ്മള്‍ അതു കഴിഞ്ഞുള്ള വിലകള്‍ കൊടുത്ത്, ആ പേജില്‍ നമുക്കാവശ്യമുള്ള സാധനങ്ങള്‍ മാത്രം കാണിക്കാന്‍ പറയുകയാണ് എന്നു മനസിലാക്കാം. ആ പേജില്‍ അതു ചെയ്യാനുള്ള സൂത്രം എഴുതിയിട്ടുണ്ടാവണം എന്നു മാത്രം. ശ്രദ്ധിക്കുക: ? കഴിഞ്ഞു നമുക്ക് ഏത് വേണമെങ്കിലും & ഇല്ലാതെ നേരെ എഴുതാം. അതിനു ശേഷമുള്ളതിനു മാത്രമേ & ഇട്ടു വേര്‍തിരിക്കേണ്ടൂ.
ഇതുപയോഗിച്ച്, നമുക്ക് എങ്ങനെ ഈ ഈമെയില്‍ ലിങ്കിനെക്കൊണ്ട് കുറച്ചു കൂടി പണി എടുപ്പിക്കാം എന്നു നോക്കാം
ഇവിടെ ഞെക്കൂ  (പരീക്ഷിക്കാന്‍ ഇവിടെ ഞെക്കൂ)
ഇനി അടുത്ത പടിയായി നമുക്ക് ഒരു വിഷയവും കൂടി അതില്‍ ചേര്‍ക്കണമെന്നു കരുതുക. അതിന് subject എന്ന പേര്‍ ചേര്‍ത്ത് വില കൊടുത്താല്‍ മതി. നമ്മള്‍ cc, bcc എന്നിവ ഉപയോഗിച്ചതു പോലെ തന്നെ, ‘subject=വിഷയം‘ എന്ന് ഒരു ‘&‘ ഇട്ടു ചേര്‍ത്തു നോക്കൂ. ക്വെറി സ്ട്രിങ്ങില്‍ ശൂന്യസ്ഥലം അല്ലെങ്കില്‍ സ്പേസ് ഇടുന്നത് ഒരു നല്ല പ്രവണതയല്ല. അതിനു പകരമായിട്ട് വേണമെങ്കില്‍ ‘%20‘ എന്ന പ്രത്യേക സൂത്രം ഉപയോഗിക്കാം. അതായത് subject="My%20Experiments" എന്ന് എഴുതണം എന്നര്‍ത്ഥം.
ഉദാഹരണത്തിന് ഇവിടെ ഞെക്കുക
ഇനി വിഷയം കൂടാതെ നമ്മുടെ കത്തിന്റെ ഉള്ളടക്കം കൂടി ചേര്‍ക്കാന്‍ body=വേണ്ട ഉള്ളടക്കം എന്നു & ഇട്ട് ചേര്‍ത്താല്‍ മതിയാകും (ഉദാഹരണം: ഇവിടെ ഞെക്കുക)
(തുടരും)
No comments