Breaking News

Recent Posts:

Technews - മലയാളം മൊഴിയും സ്മാര്‍ട്ട് ഫോണ്‍


Posted on: 1 july 2013


മലയാളം സംസാരിക്കുന്ന സ്മാര്‍ട്ട്‌ഫോണോ? അതിശയമല്ല, ഉള്ളതുതന്നെ. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന 'മൊഴി' എന്ന ആപ്ലിക്കേഷനാണ് സ്മാര്‍ട്ട് ഫോണുകളെക്കൊണ്ട് മലയാളം സംസാരിപ്പിക്കുന്നത്. തിരുവനന്തപുരം സി-ഡാക്കിലെ ഭാഷാ കംപ്യൂട്ടിങ് വിഭാഗമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.




യുണികോഡിലുള്ള മലയാളം ടെക്‌സ്റ്റ് പുരുഷ ശബ്ദത്തില്‍ ഇത് വായിച്ചുകേള്‍പ്പിക്കും. പത്രവും ലേഖനവും പുസ്തകങ്ങളും രാമായ
ണവും ഭാഗവതവുമൊക്കെ ഇങ്ങനെ വായിച്ചുകേള്‍ക്കാം. മടുപ്പിക്കുന്ന ബസ് യാത്രയില്‍ ഇതൊരു അനുഗ്രഹമാവും അല്ലേ..ചങ്ങമ്പുഴയുടെ രമണന്‍ ഒന്നു കേള്‍ക്കാമല്ലോ? ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടുമൊക്കെ ഇപ്പോള്‍ യുണികോഡ് മലയാളത്തില്‍ വിക്കി ഗ്രന്ഥശാലയില്‍ കിട്ടും.

ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ടെക്സ്റ്റ് ടു സ്പീച്ച് എന്‍ജിനാണ് മൊഴി. ഇതിനൊപ്പം ഒരു മലയാളം ടെക്സ്റ്റ് എഡിറ്ററും കീബോര്‍ഡും ലഭ്യമാണ്. മൊബൈലില്‍ തന്നെ മലയാളം ടൈപ്പ് ചെയ്ത് ടെക്സ്റ്റ് ഫയലായി സേവ് ചെയ്യാന്‍ അവസരമുണ്ട്.

വായിച്ചുകൊണ്ടിരിക്കുന്ന വാചകത്തെ അടയാളപ്പെടുത്തി കാണിക്കുന്ന ടെക്സ്റ്റ് ട്രാക്കിങ് സംവിധാനവും വാചകങ്ങളെ തിരഞ്ഞെടുത്ത് എസ്എംഎസ് ആയി ആയക്കാന്‍ അവസരമൊരുക്കുന്ന select and send sms സൗകര്യവും 'മൊഴി'യില്‍ ലഭ്യമാണ്. അക്ഷരവലിപ്പം കൂട്ടാനും കുറയ്ക്കാനും അവസരമുണ്ട്. ആന്‍ഡ്രോയ്ഡ് 2.2 അല്ലെങ്കില്‍ ഫ്രോയോ മുതലുള്ള പതിപ്പുകളില്‍ ഇത് പ്രവര്‍ത്തിക്കും. 'മൊഴി'യെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം.

No comments