Technews
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം എസ്.എം.എസ്സിലൂടെ
Posted on: 1 July 2013
മുംബൈ:
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ഓണ്‍ലൈന്‍ അക്കൗണ്ടോ
ഇന്റര്‍നെറ്റ് കണക്ഷനോ ആവശ്യമില്ല. കേവലം ഒരു എസ് എം എസ് സന്ദേശം
അയച്ചാല്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയാണ്
ഐആര്‍സിടിസി ജൂലായ് ഒന്നിന് പുതിയ സൗകര്യം നിലവില്‍ വരും.
ആറ് ബര്‍ത്ത്/സീറ്റ് വരെ ഒറ്റത്തവണ ഈ സൗകര്യത്തിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കും. എസ് എം എസ് ബുക്കിങിനുപയോഗിക്കാനുള്ള ഒരു നിശ്ചിത നമ്പര്‍ ഉടന്‍ നല്‍കുമെന്ന് ഐ.ആര്‍സിടിസി വക്താവ് അറിയിച്ചു.
ടിക്കറ്റ് ബുക്കിങിന് വേളയില്‍ ഒരു എസ് എം എസിന് മൂന്നുരൂപ ചാര്‍ജ് ഈടാക്കും. 5000 രൂപായ്ക്ക് വരെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അഞ്ച് രൂപയും, അതിന് മുകളിലുള്ള ബുക്കിങിന് പത്തുരൂപയും സര്‍വീസ് ചാര്‍ജും ഈടാക്കും.
എസ് എം എസ് ബുക്കിങിന് രണ്ട് വ്യത്യസ്ത രീതികളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അണ്‍സ്ട്രക്‌ചേര്‍ഡ് സപ്ലിമെന്ററി ഡാറ്റ (യു.എസ്.എസ്.ഡി) രീതിയും, മൊബൈല്‍ മണി ഐഡന്റിഫയര്‍ (എം.എം.ഐ.ഡി) രീതിയുമാണത്.
യു.എസ്.എസ്.ഡി രീതി തിരഞ്ഞെടുക്കുമ്പോള്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്നത് പോലെ തന്നെ നിര്‍ദേശിച്ചിരിക്കുന്ന നമ്പര്‍ ഡയല്‍ ചെയ്ത് മെനു പ്രകാരം ട്രെയിനും തീയതിയും തിരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. മൊബൈല്‍ വാലറ്റ് സംവിധാനത്തിലൂടെയാണ് ഇതിനായി പണം അയക്കേണ്ടത്.
ബുക്കിങ്ങിന് മൊബൈല്‍ മണി ഐഡന്റിഫയര്‍ രീതിയും ഉപയോഗിക്കാം. ഇതിനായി ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്ക് മുഖേന രജിസ്റ്റര്‍ ചെയ്ത് ഒരു ഏഴക്ക മൊബൈല്‍ മണി ഐഡന്റിഫയര്‍ (എം.എം.ഐ.ഡി) നമ്പര്‍ നേടണം.
എസ്.എം.എസ് ബുക്കിങ് രീതികള്‍ -

1 എസ്.എം.എസ് ബുക്കിങ്
ഐആര്‍സിടിസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് (അക്കൗണ്ടുള്ളവര്‍) ആ സൗകര്യം ഉപയോഗിക്കാം. അതിനായി ഉപഭോക്താക്കള്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ ഐആര്‍ സിടിസിയിലും ബാങ്കിലും രജിസ്റ്റര്‍ ചെയ്യണം. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒരു ഏഴക്ക മൊബൈല്‍ മണി ഐഡന്റിഫയര്‍ (എം.എം.ഐ.ഡി) നമ്പര്‍ ലഭിക്കും. ഒപ്പം പാസ്‌വേര്‍ഡും കിട്ടും.
അതിന് ശേഷം നിര്‍ദിഷ്ട നമ്പറിലേക്ക് BOOK എന്ന് എസ്.എം.എസ് അയക്കുക. തുടര്‍ന്ന് പണമിടപാട് നടത്തുന്നതിന് ഒരു ഐ.ഡി ലഭിക്കും. അതിന് ശേഷം നിര്‍ദേശിച്ചിരിക്കുന്ന റെയില്‍വെയുടെ നമ്പറിലേക്ക് എസ് എം എസ്സായി PAY എന്ന സന്ദേശം അയച്ച് പണം അടയ്ക്കാം.
2. യു.എസ്.എസ്.ഡി. രീതി
നിര്‍ദേശിച്ചിരിക്കുന്ന റെയില്‍വെയുടെ നമ്പര്‍ ഡയല്‍ ചെയ്യുക. അതിന് ശേഷം 'book tickets' ഓപ്ഷന്‍ തിരഞ്ഞെടുത്ത്, അതില്‍ 'reservation' സെലക്ട് ചെയ്യുക. തുടര്‍ന്ന് സ്റ്റേഷന്‍, ട്രെയിന്‍, യാത്രപോകേണ്ട തീയതി എന്നിവ തിരഞ്ഞെടുക്കുക.
അതിന് ശേഷം എം.പിന്‍ ഉപയോഗിച്ച് മൊബൈല്‍ വാലറ്റിലൂടെ പണമടയ്ക്കാം. പണം കൈമാറിക്കഴിഞ്ഞാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത വിവരങ്ങള്‍ അടങ്ങിയ ഐആര്‍സിടിസിയുടെ എസ് എം എസ് മൊബൈലിലെത്തും.
ഏത് സമയത്തും എവിടെ നിന്നും സുരക്ഷിതമായി ടിക്കറ്റ് ബുക്ക് ചെയ്യാമെന്നതാണ് പുതിയ സൗകര്യത്തിന്റെ പ്രത്യേകതയെന്ന് ഐആര്‍സിടിസി വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ് മുഖേന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുകയോ ടിക്കറ്റ് കൗണ്ടറുകളില്‍ ക്യൂനില്‍ക്കുകയോ വേണ്ട. സ്മാര്‍ട്ട്‌ഫോണോ ജിപിഎസ് സംവിധാനമോ ഉള്ള ഫോണ്‍ വേണമെന്നില്ല, സാധാരണ ഫീച്ചര്‍ഫോണുകളില്‍ നിന്നുപോലും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
No comments